ഒടുവിൽ എബ്രിഡ് ഷൈൻ കണ്ടെത്തി, പൂമരം പാട്ട് എഴുതിയതാരെന്ന്

കേരളം ഏറ്റുപാടുന്ന പൂമരം പാട്ടിന്റെ രചയിതാക്കൾ ആരെന്ന ആകാംഷയ്ക്കു വിട. സംവിധായകൻ എബ്രിഡ് ഷൈൻ അവർ ആരെന്നു പുറത്തുവിട്ടു. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കൻതുരുത്ത് സ്വദേശികളായ ദയാൽ സിങും ആശാൻ ബാബുവും ഗാനം രചിച്ചത്. ആശാൻ ബാബുവിൽ നിന്നു ലഭിച്ച ഗാനം ദയാൽ വരികൾ മാറ്റിയെഴുതി പാട്ടിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തുകയായിരുന്നു. മഹാരാജാസ് കോളജിലെ സുധീഷ് സുധന് ‘ഞാനും ഞാനുമെന്റാളും...’ പാട്ട് കിട്ടിയത് ദയാൽ സിങിൽ നിന്നാണ്. സുധീഷ് ക്യാംപസിലെത്തിയപ്പോൾ പാടിയ പാട്ട് മഹാരാജാസിലെ തലമുറകള്‍ ഏറ്റെടുക്കുകയായിരുന്നു. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് രചയിതാക്കളെ കണ്ടെത്തിയ രസകരമായ കഥ എബ്രിഡ് ഷൈൻ പറഞ്ഞത്... അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാം.