ദൈവ വഴിയിൽ സഞ്ചരിക്കുന്നവർക്കൊപ്പം ചാർലിയുടെ യാത്ര

ചാർലിയെന്ന ചിത്രത്തിലെ ദൃശ്യങ്ങൾ പോലെ ഒരുപാട് ചേലുള്ള ഈണങ്ങളാ‌യിരുന്നു ഓരോ പാട്ടിനും. തീർത്തും വ്യത്യസ്തമായ ഒരു കൂട്ടം ഗാനങ്ങൾ. അതിലൊരു ഭക്തി ഗാനവുമുണ്ട്. സ്നേഹം നീ നാഥാ...രാജലക്ഷ്മിയുടെ ആലാപന ശൈലിയും ഈണത്തിലെ ആത്മീയതയും കൊണ്ട് കാതുകളെ ഇതിനോടകം കീഴടക്കിയ ഗാനം. ഇതുവരെ നമ്മൾ ഗാനം മാത്രമല്ലേ കേട്ടിട്ടുള്ളൂ....ഇപ്പോഴിതാ അതിന്റെ ദൃശ്യങ്ങളുമെത്തിയിരിക്കുന്നു. പാട്ടുപോലെ തന്നെയാണ് കാഴ്ചകളും. ദൈവവഴിയിൽ സഞ്ചരിച്ചുകൊണ്ട് മഞ്ഞും പച്ചപ്പും മാത്രമുള്ളൊരിടത്ത് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർക്കൊപ്പമുള്ള ചാർലിയുടെ നിമിഷങ്ങൾ സുന്ദരം.

റഫീഖ് അഹമ്മദാണ് ഈ പാട്ടിന് വരികളെഴുതിയത്. ഈണം ഗോപീ സുന്ദറിന്റെയും. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ പുതുമയുള്ളതായിരുന്നു. ജോമോൻ റ്റി ജോൺ കാമറ കൊണ്ട് കവിതയെഴുതിയ ദൃശ്യങ്ങളാണ് ചാർലിയിലുള്ളത്.