ദുൽഖർ വീണ്ടും പാടുന്നു: ഒന്നല്ല രണ്ട് പാട്ട്

താരങ്ങൾ തന്നെ തന്റെ  കഥാപാത്രത്തിനായി പാട്ടു പാടുന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. അക്കൂട്ടത്തിൽ ഏറ്റവുമധികം ഹിറ്റ് ഗാനങ്ങൾ പാടിയ ആളാണു ദുൽഖർ സൽമാൻ. ചാർളി എന്ന ചിത്രത്തിൽ പാടിയ 'സുന്ദരിപ്പെണ്ണേ'യും എബിസിഡിയ്ക്കു വേണ്ടി പാടിയ 'ജോണി മോനേ ജോണി'യും ഇപ്പോഴും തരംഗമാണ്. അമവ്‍ നീരദ് സംവിധാനം ചെയ്യുന്ന 'സിഐഎ' എന്ന ചിത്രത്തിലും ദുൽഖർ പാടുന്നുണ്ട്. ഒന്നല്ല, രണ്ടു ഗാനങ്ങള്‍.

വാനം തിളതിളയ്ക്കണ്, കേരള മണ്ണിനായ് എന്നീ രണ്ടു പാട്ടുകളാണു പാടുന്നത്. വാനം തിളതിളയ്ക്കണ് എന്ന ഗാനം കരോളിന, മുഹമ്മദ് മഖ്ബൂൽ മൻസൂർ‌ എന്നിവർക്കൊപ്പമാണു പാടുന്നത്. രണ്ടാമത്തെ ഗാനത്തിൽ വൈക്കം വിജയ ലക്ഷ്മി. ജി. ശ്രീറാം എന്നിവരാണ് ഒപ്പം പാടുന്നത്. കോമ്രേഡ് ഇൻ അമേരിക്കി അഥവാ സിഐഎ എന്ന ചിത്രത്തിന് ഈണം ഗോപി സുന്ദറിന്റേതാണു. റഫീഖ് അഹമ്മദും ബി.കെ. ഹരിനാരായണനും ചേർന്നാണു പാട്ടുകളെഴുതിയത്.