ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ നോക്കി നോക്കി നോക്കി നിന്നു എന്ന ഗാനരംഗത്തിലെ ദുൽക്കറിന്റെ ഡാൻസ് ആരാധകര്‍ക്കിടയിൽ തംരഗമാകുകയാണ്. ഇതിനിടെ ഡാൻസ് വിശേഷങ്ങളുമായി ദുല്‍ക്കർ സല്‍മാൻ പ്രേക്ഷകർക്ക് മുന്നിലെത്തി.
ഡാൻസിന്റെ പേരിൽ കുട്ടിക്കാലത്തേ ഒരുപാട് കളിയാക്കൽ കേട്ടിട്ടുണ്ട്. ബോക്സിങ് ചെയ്യുന്ന പോലെയാണ് ഡാൻസ് ചെയ്യുന്നതെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. ദുൽക്കർ പറയുന്നു. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്നാണ് ദുൽക്കറിന്റെ വർത്തമാനത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഡാൻസ് കളിച്ച് ഹൃതിക് റോഷനാകാൻ പോകുന്നില്ല, പേടിച്ചൊരിക്കലും ഡാൻസ് ചെയ്യുമില്ല എന്നാണ് ദുൽക്കറിന്റെ നിലപാട്.
കുട്ടിക്കാലത്തെ ചെന്നൈ ജീവിതവും അവിടത്തെ കുട്ടികളുടെ ഡാൻസ് സ്റ്റൈലും കണ്ട് അന്തിച്ചുപോയിട്ടുണ്ട്. അന്നൊക്കെ ഇംഗ്ലിഷ് പാട്ടുകൾക്കൊപ്പം ഡാൻസ് ചെയ്യുമായിരുന്നു. അവിടത്തെ കുട്ടികളൊക്കെ മ്യൂസിക് ബാൻഡുകളുടെ ഫാൻസുകളായിരുന്നു. തനിക്കാണെങ്കിൽ പാട്ടുകാരുെട പേരോ ആൽബത്തിന്റെ പേരോ ഒന്നും ഓർമയുണ്ടാകില്ല. പാട്ടു മാത്രം അറിയാം. അതും വരികൾ ഒന്നും നന്നായി അറിയുകയുമില്ല. പിന്നീട് വർഷങ്ങൾക്കു ശേഷം ആ പാട്ടുകൾ കേട്ടപ്പോൾ, ഓ ഇതാണല്ലോ ലിറിക്സ് എന്ന് ഓർത്ത് ചിരിച്ചുപോയിട്ടുണ്ട്. ദുൽക്കർ പറയുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷത്തിലെ ദുൽക്കർ സൽമാൻ കഥാപാത്ര പ്രേക്ഷകർക്കു പ്രിയപ്പെട്ടതായി. വിദ്യാസാഗറാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. റഫീഖ് അഹമ്മദിന്റേതാണു വരികൾ. നോക്കി നോക്കി എന്ന പാട്ടു പാടിയത് മെറിന്‍ ഗ്രിഗറിയും അഭയ് ജോധ്പുർക്കറും ചേർന്നാണ്.