നടിക്കെതിരായ ആക്രമണം: പ്രമുഖനടനു ബന്ധമുണ്ടെന്നു മനസ്സിലായതായി കൈതപ്രം

കൊച്ചിയിൽ നടിക്കെതിരായ ആക്രമണത്തിൽ പ്രമുഖനടനു ബന്ധമുണ്ടെന്നു മനസ്സിലായതായി കൈതപ്രം ദാമോദരൻ നമ്പൂതിരി. എത്ര ഉന്നതരായാലും അവരെ പിടിച്ചുകെട്ടണമെന്നും കൈതപ്രം പറഞ്ഞു.

സിനിമാരംഗത്തെ പ്രമുഖര്‍ മറ്റുള്ളവരെ തകര്‍ക്കാന്‍ വേണ്ടി എന്തുംചെയ്യുന്നവരാണെന്നു കൈതപ്രം പറഞ്ഞു. നടിയെ ആക്രമിച്ചവരെ സിനിമയില്‍നിന്ന് അകറ്റിനിര്‍ത്തണം. കലാ – സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൈതപ്രം.

സ്ത്രീകള്‍ക്കു സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടാകണം. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നു സ്ത്രീ കൂട്ടായ്മയും ആവശ്യപ്പെട്ടു. കോഴിക്കോട് നാരായണന്‍ നായര്‍, നിത്യാദാസ്, സംവിധായകന്‍ വി.എം. വിനു, കെ.കെ. രമ, അജിത തുടങ്ങിയവരും കൂട്ടായ്മയില്‍ പങ്കെടുത്തു.