തെലുങ്കിലെ സെലിൻ ഇങ്ങനെയാണ്; ബാങ് ബാങ് വിഡിയോ

പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിലെ രണ്ടാം ഗാനവും പുറത്തിറങ്ങി. ബാങ് ബാങ് എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് എത്തിയത്. ആദ്യ ഗാനമായ എവരേ പാട്ടിന്റെ വിഡിയോ വലിയ വിമർശനങ്ങൾ നേരിടുന്നതിനിടയിലാണു രണ്ടാം ഗാനമെത്തിയിരിക്കുന്നത്. നാഗചൈതന്യയ്ക്കൊപ്പം മലയാളി താരം മഡോണയാണു ഈ രംഗങ്ങളിലുള്ളത്. 

ഗോപീ സുന്ദറിന്റേതാണു സംഗീതം. രാമജോഗയ്യയുടെ വരികൾ ഹരിചരൺ ആണു പാടിയിരിക്കുന്നത്. മലയാളം പതിപ്പിലെ മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് വേർഷനാണു എവരേ പാട്ട്. മലയാളത്തിലും തെലുങ്കിലും വിജയ് തന്നെയാണു പാടിയത്. ബാങ് ബാങ് എന്ന ഗാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

മലയാളത്തില്‍ നിവിൻ പോളി, സായി പല്ലവി, അനുപമ, മഡോണ എന്നിവർ അഭിനയിച്ച ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. തെലുങ്കിൽ ശ്രുതി ഹാസനാണു സായി പല്ലവിയുടെ വേഷം ചെയ്യുന്നത്. അനുപമയും തെലുങ്കിൽ അഭിനയിക്കുന്നുണ്ട്.