20 വർഷം മുൻപ് മരിച്ച ഗായികയുടെ ഗാനം പുറത്തിറങ്ങി

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്ത മെക്സിക്കൻ അമേരിക്കൻ പോപ്പ് താരമായിരുന്നു സെലീന കിന്റലീന. മഡോണയോടു പോലും താരതമ്യം ചെയ്തിരിക്കുന്ന സെലീന ആരാധകന്റെ വെടിയേറ്റ് മരിച്ചത് 1985 മാർച്ച് 31നായിരുന്നു. ഇരുപത്തി മൂന്നാം വയസിൽ ഇഹലോകവാസം വെടിഞ്ഞ പോപ്പ് താരത്തിന്റെ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് നീണ്ട ഇരുപത് വർഷത്തിന് ശേഷം. താരത്തിന്റെ പിതാവ് എബ്രഹാം കിന്റലീനയാണ് ഗാനം യൂട്യൂബിലൂടെ പുറത്തുവിട്ടത്. പുറത്തിറക്കാൻ വേണ്ടി റെക്കോർഡ് ചെയ്ത പതിപ്പല്ലെന്നും റിഹേഴ്സൽ പതിപ്പാണിതെന്നും, കുറച്ച് നാളുകൾക്ക് മുമ്പ് സെലീനയുടെ സഹോദരനാണ് ഗാനം കണ്ടെത്തിയതെന്നും ഗാനം യൂട്യൂബിലൂടെ പുറത്തിറക്കി താരത്തിന്റെ പിതാവ് പറയുന്നുണ്ട്.

മെക്സിക്കൻ അമേരിക്കൻ പാട്ടുകാരിയും, പാട്ടെഴുത്തുകാരിയും, ഫാഷൻ ഡിസൈനറുമായിരുന്ന സെലീന പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴാണ് വെടിയേറ്റു മരിക്കുന്നത്. തൊണ്ണൂറുകളിലെ ഏറ്റവും പ്രശ്തയായ ലാറ്റിൽ അമേരിക്കൻ സംഗീതജ്ഞയും ഏറ്റവും അധികം ആളുകളെ സ്വാധീനിച്ച സംഗീതജ്ഞയുമായ സെലീന 1671 ഏപ്രിൽ 16 നാണ് ജനിക്കുന്നത്. ആറാം വയസിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ സെലീന അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തേജാനോ സംഗീതത്തിൻറെ രാജ്ഞി എന്നറിയപ്പെടുന്ന സെലീനയെ താരത്തിന്റെ ആരാധകൻ തന്നെയാണ് വധിക്കുന്നത്.