ക്രിസ്മസിന്റെ നന്മയെ കുറിച്ചു പാടി ഒരു കാരൾ ഗാനം

നന്മയുടെയും സ്നേഹത്തിന്റെയും കൈപിടിച്ച് യാത്ര തുടരണം എന്ന സന്ദേശം കൂടിയാണ് ഓരോ ക്രിസ്മസും നമ്മോടു പങ്കുവയ്ക്കുന്നത്. ഈ കാരൾ ഗാനവും അതിനൊപ്പമുള്ള ദൃശ്യങ്ങളെ ഇത്രയേറെ മനോഹരമായതും ആ സന്ദേശത്തെ സംവദിക്കുന്നതു കൊണ്ടാണ്. 

അമ്മ സ്നേഹത്തിന്റെ ആര്‍ദ്രതയിലൂടെയാണ് പുൽക്കൂട്ടിൽ എന്നു പേരിട്ട സംഗീത ആവിഷ്കാരം ആരംഭിക്കുന്നത്. സഹജീവികളോടു കരുണയോെട സ്നേഹത്തോടെ സഹകരിക്കണം എന്നു പറയുന്ന  വരികളും ദൃശ്യങ്ങളും. തെരുവിൽ ഒറ്റപ്പെട്ടു പോയവരേയും തീരാരോഗം വീൽച്ചെയറിൽ തളച്ചിട്ടവരേയും അങ്ങനെയങ്ങനെ സ്നേഹവും സംരക്ഷണവും കൊതിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്ത‌ു കൊണ്ടു കൂടിയാണ് ക്രിസ്മസ് ആഘോഷിച്ചിടേണ്ടതെന്നും പറയുന്നു ഈ ആൽബം. ആലാപനത്തിലെ വൈവിധ്യവും വരികളുടെ ലാളിത്യവുമാണ് ആൽബത്തെ പ്രിയങ്കരമാക്കുന്ന മറ്റൊരു കാര്യം.

ആശയവും സംവിധാനവും ഫാദർ സോബി കണ്ണാലിൽ ആണ്് ജോൺസൺ കെ.െകയുടേതാണ് വരികൾ. ബേബി ജോൺ കലയന്താനി ഈണമിട്ട പാട്ട് പാടിയത് വിൽസൺ പിറവവും റിന്റുവും ചേർന്നാണ്.