സൈറ ബാനു സൂപ്പറാണ്, ഈ പാട്ടും

മഞ്ജു വാര്യറുടെയും അമലയുടെയും പുതിയ ചിത്രമായ c/o സൈറ ബാനുവിൽ നിന്ന് ഒരു ഗാനം പുറത്തിറങ്ങി. ട്രെയിലറിൽ കണ്ടറിഞ്ഞ സൈറ ബാനുവിനെ പോലെ തന്നെയാണീ ഗാനവും. സൂപ്പർ പാട്ട്. ഹൃദയവാതിലിൽ എന്നു തുടങ്ങുന്ന ഗാനം ബി.കെ. ഹരിനാരായണനാണു കുറിച്ചത്. വിനീത് ശ്രീനിവാസനാണു പാടിയത്. സംഗീതം മെജോ ജോസഫിന്റേതാണു. 

സൈറ ബാനുവിന്റെ നന്മയും തമാശയും കലർന്ന ജീവിതമാണ് പാട്ടിൽ. അമല അക്കിനേനും രംഗങ്ങളിലുണ്ട്. 26 വർഷത്തിനു ശേഷം മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് അമല മനോഹരമാക്കിയിരിക്കുന്നു. ബിപിൻ ചന്ദ്രൻ, ആർജെ ഷാന്‍ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ആന്റണി സോണിയാണു സംവിധാനം ചെയ്യുന്നത്. അബ്ദുൽ റഹീം ആണു ഛായാഗ്രഹണം.