ഇത് ബിജിയുടെ പാട്ടാണ്... ഷെഹബാസ് അമൻ

ഷെഹബാസ് അമൻ - ബിജിബാല്‍

സലീം അഹമ്മദും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം പത്തേമാരിയിലെ ടൈറ്റിൽ ഗാനം പത്തേമാരി പുറത്തിറങ്ങിയപ്പോൾ അത് ബിജിബാലിന്റെ പാട്ടാണ് എന്ന് പറഞ്ഞിരിക്കുകയാണ് ഗാനം ആലപിച്ച ഷെഹബാസ് അമൻ. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ബിജിബാലിനേയും വരികള്‍ എഴുതിയ റഫീഖ് അഹമ്മദിനേയും ഷെഹബാസ് അമൻ പ്രകീർത്തിച്ചിരിക്കുന്നത്.

ഇത് ബിജിയുടെ പാട്ടാണ് ! ''ഏറളാടന്‍ കൊച്ചു പരുന്തേ ' എന്ന്‍ പ്രിയ റഫീക്ക് എഴുതി വെച്ചത് ! ബിജിബാല്‍ എന്ന ചെറുപ്പക്കാരന്‍ കുറഞ്ഞ കാലം കൊണ്ട് ഈടുവെച്ചത് ഏറെ അര്‍ഥവത്തായതും കഴിയുന്നതും തന്‍റെത് മാത്രവുമായ ഒരു ഇടമാണ് .പൂക്കളും പുഴകളും വള്ളിപ്പടര്‍പ്പുകളും കൈത്തോടുകളും കാല്‍വഴികളും നാട്ടു നന്മകളും മാത്രമല്ല, ഗ്രാമത്തെ അതേ വിധം പകര്‍ത്തി വെക്കുമ്പോള്‍ത്തന്നെ നഗര കാന്താരങ്ങളെയും അതിന്‍റെ സംത്ത്രാസങ്ങളെയും ആഘോഷങ്ങളെയും കൂടി ബിജി തന്‍റെ 'സംഗീത രചനക്ക്' വിഷയമാക്കിയിട്ടുണ്ട്... ഇങ്ങനെ തുടരുന്നു ഷെഹബാസ് അമന്റെ പോസ്റ്റ്.

ഷെഹബാസ് അമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം