മമ്മൂട്ടി ചിത്രത്തില്‍ പാടുവാൻ നക്ഷത്രക്കുഞ്ഞുങ്ങള്‍

അഭിനയിച്ച വേഷങ്ങളെല്ലാം മികവുറ്റതാക്കി അച്ഛൻ. അഭിനയത്തിൽ നിന്നു മോഡലിങ്ങിലും വസ്ത്രാലങ്കാരത്തിലുമെത്തി തിളങ്ങുന്ന അമ്മ. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും കാര്യമാണീ പറഞ്ഞത്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയുടെ ഭാഗമാകുകയാണ് ഇവരുടെ പെൺകുഞ്ഞുങ്ങളും.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മക്കളായ നക്ഷത്രയും പ്രാർഥനയും അഭിനയത്തിലോ മോ‍ഡലിങ്ങിലോ അല്ല ഗായകരായാണു സിനിമാലോകത്തേക്കെത്തുന്നത്.  ഇന്ദ്രജിത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലാണ് ഇവർ പാടുന്നത്. ഗോപീ സുന്ദറാണ് സംഗീതം.