ശ്രദ്ധാ കപൂറും ദുൽക്കർ സൽമാനും; വിഡിയോ കലക്കൻ

എഡിറ്റിങ് കൊണ്ട് അത്ഭുതപ്പെടുത്തും ചില വിഡിയോകൾ. അത്തരത്തിലൊന്നാണിത്. വിഡിയോയിലെ നായകൻ ദുൽഖർ സൽമാനാണ്. നായിക ശ്രദ്ധ കപൂർ. ദുൽഖർ ശ്രദ്ധാ കപൂറിനൊപ്പം അഭിനയിച്ചതൊന്നുമല്ല. അങ്ങനെ ചിന്തിക്കരുത്. പക്ഷേ വിഡിയോ കണ്ടാൽ അങ്ങനയേ തോന്നൂ. അത്രയ്ക്കു ജീവസുറ്റതാണ് എഡിറ്റിങ്. 

ദുൽക്കർ സൽമാന്റെ വിവിധ ചിത്രങ്ങളിലേയും ആഷിഖി2വിലെ ശ്രദ്ധ കപൂറിന്റെ നിമിഷങ്ങളും കോര്‍ത്തിണക്കിയാണ് വിഡിയോ തയ്യാറാക്കിയത്. ചിത്രത്തിലെ തും ഹി ഹോ എന്ന പാട്ട് എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നാണ്. ആ പാട്ടിലാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു ആകർഷണീയമായ കാര്യം. എസ് കെ എഡിറ്റ്സ് എന്ന റീമിക്സ് ചാനലാണ് ഈ വിഡിയോ തയ്യാറാക്കിയത്.