ക്രിസ്മസ് നാളിൽ പാടാൻ ഈ പാട്ടു കൂടി

താരകങ്ങൾ ചിരി തൂകി നിൽക്കുന്ന ക്രിസ്മസ് രാവുകള്‍ എത്തിക്കഴിഞ്ഞു. മഞ്ഞു പെയ്യും വഴികളിലൂടെ കരോൾ ഗാനം പാടി ക്രിസ്മസ് ദിനങ്ങളെ പ്രാർഥനയോടെ വരവേൽക്കാനുള്ള സന്തോഷത്തിലാണ് നമ്മൾ. അന്നേരം പാടി നടക്കാൻ ഇതാ ഒരു പാട്ടുകൂടി. സേഷ്ന വർഗീസ് പാടിയ ഈ ഗാനം പുൽക്കൂടിനരികിലെത്തുമ്പോൾ നിങ്ങൾ ഓർത്തു പോകും. തീർച്ച. കരോളും പ്രതീക്ഷിച്ച് ഉമ്മറത്ത് എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ പാടിപ്പോകും.

ക്രിസ്മസിന്റെ നന്മയിലേക്കും ത്യാഗത്തിലേക്കും സന്തോഷത്തിലേക്കും നമ്മെ കൈപിടിക്കുന്ന ദൃശ്യങ്ങളും വരികളുമാണ് ‘വരുവിൻ’ എന്നു പേരിട്ടഈ പാട്ടിന്. നന്മ നിറയുന്ന മ്യൂസിക് വിഡിയോ. ജെയ്മോൻ ആക്കനേത്തിന്റേതാണു വരികളും സംഗീതവും. പ്രിൻസ് ജോസഫ് ആണു ഓർക്കസ്ട്രേഷൻ. മനോരമ മ്യൂസിക് ഈ പാട്ടു പുറത്തിറക്കിയത്.