പുതിയ പാട്ടുമായി 'വെൻ ചായ് മെറ്റ് ടോസ്റ്റ്'

ബാൻഡുകളും കുഞ്ഞു സംഗീത സംഘങ്ങളും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. സമാന്തരമായി സഞ്ചരിച്ച് സംഗീത ലോകത്ത് ഉത്സവമൊരുക്കുന്നവർ. ഇടയ്ക്കിടെ ക്രിയാത്മകതയുടെ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ഈണങ്ങൾ ഇവർ നമുക്കു സമ്മാനിക്കാറുണ്ട്. വെൻ ചായ് മെറ്റ് ടോസ്റ്റ് എന്ന സംഗീത സംഘം ചിട്ടപ്പെടുത്തിയ ഗാനം അതിമനോഹരമാണ്. ഗാനം ശ്രദ്ധ നേടുകയാണ്. ഇവരുടെ ആദ്യ സിംഗിൾ സോങ് കൂടിയാണിത്. ഫയർഫ്ലൈ എന്നു പേരിട്ട വിഡിയോ മനസു തൊടും എന്നുറപ്പ്. സന്തോഷത്തിന്റെ താളവും രസിപ്പിക്കുന്ന വരികളും ചേർന്ന ഗാനം. കൊട്ടുവാദ്യവും ഗിത്താറും കീബോർഡും ഓർക്കസ്ട്രയിൽ ഒന്നുചേർന്നു മൂളിയ പാട്ട്. പാടുന്നത് അശ്വിൻ ഗോപകുമാറാണ്. ജേക്കബിന്റെ സ്വർഗരാജ്യമെന്ന ചിത്രത്തിലെ ഹോം എന്ന ഗാനം എഴുതിയതും പാടിയതും അശ്വിൻ ഗോപകുമാറാണ്. അച്യുത് ജയ്ഗോപാൽ, പാലീ ഫ്രാൻസിസ്. പൈ ശൈലേഷ് എന്നിവരാണു ഈ ബാൻഡിനു പിന്നിൽ.