ഗോപീ സുന്ദറിന് ആശംസകളുമായി താരലോകം

പുത്തൻ ബാൻഡുമായെത്തുന്ന സംഗീത സംവിധായകൻ ഗോപീ സുന്ദറിന് ആശംസകളർപ്പിച്ച് താരലോകം. ജയസൂര്യ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, മീരാ ജാസ്മിന്‍, ശ്വേതാ മേനോൻ, അജു, പാർവ്വതി തുടങ്ങിയവരാണ്  വിഡിയോയിലൂടെ ഗോപിക്ക് അശംസ നേർന്നത്. കൂട്ടത്തിൽ ജയസൂര്യയുടെ വിഡിയോ ആണ് രസകരം. ബാൻഡിലൂടെ കിട്ടുന്ന പണം പാവങ്ങൾക്ക് നൽകുമെന്നാണ് ഗോപി പറഞ്ഞത്. ആരാണീ പാവങ്ങൾ എന്ന് ചോദിച്ചപ്പോൾ, അതെന്റെ വീട്ടിലുള്ളവരാണ് ജയാ...എന്ന് മറുപടി നൽകിയെന്ന് വിഡിയോയിലൂടെ ജയസൂര്യ പറയുന്നു. ഗോപീ സുന്ദർ മാജിക് കേൾക്കാൻ കാത്തിരിക്കുകയാണെന്നാണ് പൃഥ്വി ആശംസകൾ അർപ്പിച്ചുകൊണ്ട് പറഞ്ഞത്. 

സംഗീത ലോകത്ത് ഒരു കൂട്ടം വ്യത്യസ്തമായ ഈണങ്ങളുമായി കടന്നുവന്നയാളാണ് ഗോപീ സുന്ദർ. ഇപ്പോഴിതാ മ്യൂസികൽ ബാൻഡുകൾക്കിടയിലേക്കും ഗോപീ സുന്ദർ കടന്നു ചെല്ലുന്നു. ബിഗ് ജി എന്നു പേരിട്ട ബാൻഡിന് നാളെ തുടക്കം. ദുബായ്ക്കാണ് ഗോപിയുടെ സംഗീത സംഘത്തിന്റെ ആദ്യ വിരുന്നു കാണാനുള്ള അവസരം.