മൂന്നര വയസിൽ റഹ്മാനൊപ്പം; ഇന്ന് അറിയപ്പെടുന്ന ഗായകൻ

എ ആർ റഹ്മാനൊപ്പം പാടാൻ ആഗ്രഹിക്കാത്ത ഗായകർ കുറവായിരിക്കും. പല ഗായകരും റെക്കോർഡിങ് സമയത്തെ  അനുഭവങ്ങൾ പങ്കു വച്ചിരുന്നു. ഇതിനിടെ പല വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. അതിലൊന്നിൽ ഒരു മൂന്നര വയസുകാരൻ റഹ്മാനൊപ്പം ഇരുന്ന് കേൾക്കുന്നതു കാണാം. ഇപ്പോൾ അന്നത്തെ മൂന്നര വയസുകാരൻ വലിയൊരു ഗായകനാണ്.

പ്രശസ്ത ഗായകൻ ജി വി പ്രകാശ് കുമാറാണ് അന്ന് റഹ്മാനൊപ്പം പാടിയ ആ കുട്ടി. പ്രകാശ് കുമാർ തന്നെ ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. വിഡിയോ പങ്കുവച്ച് ജി വി പ്രകാശ് കുറിച്ചത് ഇങ്ങനെ. 'എനിക്ക് മൂന്നര വയസുള്ളപ്പോൾ റഹ്മാൻ സാറിനൊപ്പം പാടിതാണ് ഇത്. ഗൃഹാതുരമായ ഓർമ'.

നേരത്തെ സുജാത അടക്കമുള്ള ഗായകരും റഹ്മാനൊപ്പമുള്ള വിഡിയോ പങ്കു വച്ചിരുന്നു. നിട്ര് ഇല്ലാത മാട്രം എന്ന ഗാനം പാടി ശരിയാക്കാൻ പാടുപെട്ട വിഡിയോയാണ് സുജാത പങ്കുവച്ചത്. ഗാനത്തിലെ 'കാതലൻ സുവൈ' എന്ന വരിയായിരുന്നു സുജാത ആവർത്തിച്ചു പാടിയത്. 

എത്രതവണ പാടിയാലാണ് ഒരു ഗാനം നമ്മൾ കേള്‍ക്കും വിധം എത്തുന്നത്. ഒരു ഗാനം ചിട്ടപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസിലാക്കാൻ ഈ റെക്കോർഡിങ് വിഡിയോ ഉപകരിക്കുമെന്ന് പറഞ്ഞാണ് വിഡിയോ സുജാത സ്വന്തം അനുഭവം പങ്കുവച്ചത്.