Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസി ലോ ഫ്ലോർ ബസുകൾ നിരത്തിലിറക്കാൻ 1.8 കോടി

low-floor-ksrtc

തിരുവനന്തപുരം∙ കട്ടപ്പുറത്തായ എസി ലോ ഫ്ലോർ ബസുകൾ നിരത്തിലിറക്കാൻ 1.8 കോടി രൂപ അനുവദിച്ചു. അറ്റകുറ്റപ്പണിക്കു പണമില്ലാത്തതിനാൽ ആകെയുള്ള 170 ബസുകളിൽ 83 എണ്ണം രണ്ടുമാസമായി കട്ടപ്പുറത്തായിരുന്നു. ബസുകൾ നിരത്തിലിറക്കാൻ അടിയന്തരമായി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എക്സിക്യുട്ടീവ് ഡയറക്ടർ അനിൽകുമാർ റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണു തുക അനുവദിച്ചത്. ഇന്നും നാളെയുമായി ബസുകളുടെ സ്പെയർ പാർട്സുകൾ ഡിപ്പോകളിൽ എത്തിക്കും. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ബസുകളും നിരത്തിലിറക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

related stories