സൗദിയിൽ നോർക്കവഴി ഡോക്ടർ നിയമനം

തിരുവനന്തപുരം∙ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രികളിൽ ഡോക്ടർമാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐസിയു, ഇന്റേണൽ മെഡിസിൻ, ഒബിസ്റ്ററിക്സ് ആൻഡ് ഗൈനക്കോളജി(കൺസൾട്ടന്റ്, സ്പെഷലിസ്റ്റ്) എന്നീ വിഭാഗങ്ങളിലാണ് നിയമനം.

രണ്ടാമത്തെ വർഷം മുതൽ ഫാമിലി സ്റ്റാറ്റസ്. 10,11,12 തീയതികളിൽ കൊച്ചിയിൽ ഇന്റർവ്യു നടക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ, എക്സ്പീരിയനൻസ് സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്, ഫൊട്ടോ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ നോർക്ക റൂട്സിന്റെ ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക. വെബ്സൈറ്റ് www.morkaroots.net.