Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർട്ടൽ നിർമാണം: കെപിഎംജിയെ ഏൽപിച്ചതു മാനദണ്ഡം പാലിച്ച്: നോർക്ക റൂട്സ്

തിരുവനന്തപുരം∙ തങ്ങളുടെ വെബ്പോർട്ടൽ നിർമാണം കെപിഎംജിയെ ഏൽപിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നു നോർക്ക റൂട്സ്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ എംപാനൽ ചെയ്തിട്ടുള്ള അഞ്ച് ഏജൻസികളിൽ പ്രീബിഡ് മീറ്റിങ്ങിൽ മൂന്നെണ്ണമാണു പങ്കെടുത്തത്. ഇതിൽ കെപിഎംജിയും വിപ്രോയുമാണു നിശ്ചിത സമയത്തിനുള്ളിൽ പ്രൊപ്പോസൽ നൽകിയത്.

ഫിനാൻഷ്യൽ ബിഡ് വിപ്രോയുടേതു രണ്ടു കോടി 97 ലക്ഷവും കെപിഎംജിയുടേത് 66 ലക്ഷവും ആയിരുന്നു. ഏറ്റവും കുറഞ്ഞ തുക എന്ന നിലയിലാണു കെപിഎംജിയെ ശുപാർശ ചെയ്തതെന്നും നോർക്ക റൂട്സ് വ്യക്തമാക്കി. കരാറിൽ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചിരുന്നു.