Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികള്‍ക്കുള്ള 'സാന്ത്വനം' പദ്ധതി: 10 കോടി രൂപ കൂടി അനുവദിച്ചു

money

തിരുവനന്തപുരം ∙ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്ന സര്‍ക്കാരിന്‍റെ 'സാന്ത്വനം' പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അധികമായി അനുവദിച്ചു. ഇതുവഴി 3750 പേര്‍ക്ക് കൂടുതലായി ആനുകൂല്യം ലഭിക്കും. ഈ വര്‍ഷം ഇതിനകം 2452 പേര്‍ക്ക് 15 കോടി രൂപ വിതരണം ചെയ്തു..

'സാന്ത്വനം' പദ്ധതി പ്രകാരം 2018 ജൂലൈ 20 വരെ സര്‍ക്കാര്‍ ഉത്തരവായ എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ചും അപേക്ഷയെ സംബന്ധിച്ചുമുളള വിവരങ്ങള്‍ www.norkaroots.net വെബ്സൈറ്റില്‍ ലഭ്യമാണ്. കോള്‍ സെന്‍റര്‍ നമ്പരായ 0471-2770522 ലും ബന്ധപ്പെടാം.