Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ആശുപത്രികളിലെ നഴ്സ് നിയമനം: നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു

Nurse പ്രതീകാത്മക ചിത്രം

കൊച്ചി∙ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിനു നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിഎസ്‌സി/ജിഎന്‍എം നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐഇഎല്‍ടിഎസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5 മറ്റ് വിഭാഗങ്ങളില്‍ 7 സ്‌കോർ അല്ലെങ്കില്‍ ഒഇറ്റി ബി ഗ്രേഡ് നേടിയവര്‍ക്കാണ് ആദ്യ ബാച്ചില്‍ നിയമനം.

ഐഇഎല്‍റ്റിഎസില്‍ 6 സ്‌കോർ ഉള്ളവര്‍ക്കു മതിയായ യോഗ്യത നേടുന്നതിനു ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്‌കോറിങ് ലഭിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണമായും തിരികെ നല്‍കുന്നതാണ്. അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ നടത്തുന്ന യോഗ്യതാപരീക്ഷ വിജയിക്കണം.

ആദ്യബാച്ചിന് ജനുവരി 9ന് അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ 3 വര്‍ഷത്തേക്കാണു നിയമനം. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ ഉള്‍പ്പെടെ ചെലവ് സൗജന്യമാണ്. താൽപര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എന്‍എച്ച്എസ് അപേക്ഷ കവര്‍ ലറ്റര്‍, മറ്റു അനുബന്ധ രേഖകള്‍ സഹിതം rm@norkaroots.net എന്ന മെയില്‍ ഐഡിയില്‍ ജനുവരി 6നു മുൻപായി അപേക്ഷിക്കണം.  വെബ്‌സൈറ്റ് www.norkaroots.net, ടോൾ ഫ്രീ  നമ്പര്‍ 1800 425 3939.