Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഡിസയർ വിപണിയിൽ

പുതിയ ഡിസയർ സെഡാൻ മാരുതി സുസുകി മേധാവി കെനിച്ചി അയുക്കാവ, എക്സിക്യൂട്ടിവ് ഡയറക്ടർ ആർ.എസ്. കൽസി എന്നിവർ ഡൽഹിയിൽ പുറത്തിറക്കിയപ്പോൾ. ചിത്രം: പിടിഐ പുതിയ ഡിസയർ സെഡാൻ മാരുതി സുസുകി മേധാവി കെനിച്ചി അയുക്കാവ, എക്സിക്യൂട്ടിവ് ഡയറക്ടർ ആർ.എസ്. കൽസി എന്നിവർ ഡൽഹിയിൽ പുറത്തിറക്കിയപ്പോൾ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ നാലുമീറ്ററിൽത്താഴെ നീളമുള്ള സെഡാൻ വിപണിയിലേക്ക് മാരുതി സുസുകിയുടെ പുതിയ ഡിസയർ എത്തി. നിലവിലെ മോഡലുമായി രൂപത്തിൽ കാര്യമായ മാറ്റമുള്ള കാറിന് സ്വിഫ്റ്റ് ഡിസയർ എന്ന പേരുമാറ്റി ഡിസയർ എന്നു മാത്രമാക്കിയിട്ടുമുണ്ട്. പെട്രോൾ പതിപ്പിന് 5.65 ലക്ഷം രൂപയും ‍‍ഡീസൽ പതിപ്പിന് 7.1 ലക്ഷം രൂപയും മുതലാണു കൊച്ചി ഷോറൂം വില.

1.2 ലീറ്റർ കെ–സീരീസ് പെട്രോൾ, 1.3 ലീറ്റർ ഡിഡിഐഎസ് ഡീസൽ എൻജിനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. രണ്ടിലും മാനുവൽ ഗിയർ വേരിയന്റുകളും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്ന ഓട്ടമാറ്റിക് ഗിയർ സംവിധാനമുള്ള വേരിയന്റുകളുമുണ്ട്.

പെട്രോൾ 22 കിലോമീറ്റർ/ലീറ്റർ, ഡീസൽ 28.4 കിലോമീറ്റർ/ലീറ്റർ എന്നിങ്ങനെയാണു കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. രണ്ട് എയർബാഗുകൾ, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുണ്ട്.