Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോഡ കോഡിയാക് വിപണിയിൽ

Skoda Kodiaq

മുംബൈ ∙ സ്കോഡയുടെ പ്രീമിയം എസ്‌യുവി കോഡിയാക് ഇന്ത്യൻ വിപണിയിലെത്തി. ഏഴു സീറ്റുള്ള എസ്‌യുവിക്ക് 2–ലീറ്റർ ഡീസൽ എൻജിനും 7–സ്പീഡ് ഓട്ടമാറ്റിക് ഗിയർ സംവിധാനവുമാണ്. രാജ്യത്താകെ ഷോറൂം വില 34,49,501 രൂപ. 4–വീൽ ഡ്രൈവ് മോഡലാണിത്. ബുക്കിങ് തുടങ്ങി.

വിതരണം അടുത്ത മാസം ആരംഭിക്കും. ഒട്ടേറെ ആഡംബര സൗകര്യങ്ങളും ഒൻപത് എയർബാഗുകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ലീറ്ററിന് 16.25 കിലോമീറ്ററാണു കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.