‘ഫോൺ വിളി തടസ്സം: കമ്പനികൾ പരിഹാരം കണ്ടേതീരൂ’

ന്യൂഡൽഹി∙ മൊബൈൽ ഫോൺ വിളി തടസ്സപ്പെടുന്നതിന് ടെലികോം കമ്പനികൾ അടിയന്തര പരിഹാരം കാണണമെന്നും അതിനുപകരം, ടവർ സ്ഥാപിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടു കാര്യമില്ലെന്നും ടെലികോം വകുപ്പ്.  

മൊബൈൽ സേവന കമ്പനികൾക്കുള്ള കർശന നിർദേശമാണു സർക്കാരിന്റേത്. കോൾ ഡ്രോപ്പ് അടക്കമുള്ള സേവനനിലവാരക്കുറവു സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നും ടെലികോം സെക്രട്ടറി അരുണ സുന്ദർരാജൻ പറഞ്ഞു. ടവർ സ്ഥാപിക്കുന്നതിനു ജനം തടസ്സം നിൽക്കുന്നെന്നു ചൂണ്ടിക്കാട്ടി കമ്പനികൾക്കു തടിതപ്പാനിാവില്ല; അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ അവർ മുതൽമുടക്കുനടത്തിയേപറ്റൂ– അരുണ വ്യക്തമാക്കി.