Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ഏറ്റവും സമ്പന്നൻ ജെഫ് ബെസോസ്; ആസ്തി 11200 കോടി ഡോളർ

PTI9_28_2014_000084A ജെഫ് ബെസോസ്

യുഎസ് ആസ്ഥാനമായ ഫോബ്സ് മാഗസിൻ എല്ലാ വർഷവും ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്തുവിടാറുണ്ട്. 100 കോടി ഡോളറെങ്കിലും (ഏകദേശം 6500 കോടി രൂപ) ആസ്തിയുള്ളവരുടെ പട്ടികയാണിത്. ഇത്തവണ 2208 പേരാണു പട്ടികയിൽ.

∙ ലോകത്തെ ഏറ്റവും സമ്പന്നൻ ജെഫ് ബെസോസ് ആസ്തി: 11200 കോടി ഡോളർ (7,28,000 കോടി രൂപ) ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിന്റെ സ്ഥാപകൻ ആമസോണിന്റെ ഓഹരി വില ഒറ്റ വർഷത്തിനിടെ 59% ഉയർന്നത് ജെഫ് ബെസോസിന്റെ ആസ്തിയിൽ 3920 കോടി ഡോളറിന്റെ വർധനയുണ്ടാക്കി.

Bill-Gates

∙ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ആസ്തി 9000 കോടി ഡോളർ (5,85,000 കോടി രൂപ)

Buffett Investing വാറൻ ബഫറ്റ്

∙ മൂന്നാം സ്ഥാനം വാറൻ ബഫറ്റ് ആസ്തി 8400 കോടി ഡോളർ ലോക പ്രശസ്ത നിക്ഷേപകൻ

∙ 4 – ബെർണാഡ് അർനോ ഫ്രഞ്ച് ലൈഫ്സ്റ്റൈൽ ഉൽപന്ന കമ്പനി എൽവിഎംഎച്ച് ഉടമ 7200 കോടി ഡോളർ

zuckerberg

∙ 5 – മാർക്ക് സക്കർബർഗ് 7100 കോടി ഡോളർ ഫെയ്സ്ബുക് സ്ഥാപകൻ ലോക റാങ്ക് 19

Mukesh-Ambani മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ – മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ ആസ്തി 4010 കോടി ഡോളർ (2,60,650 കോടി രൂപ) ഇന്ത്യയിൽ രണ്ടാം സ്ഥാനം അസിം പ്രേംജി ലോക റാങ്ക് 58 ആസ്തി 1880 കോടി ഡോളർ (1,22,200 കോടി രൂപ) ഇന്ത്യയിൽ 3 ലക്ഷ്മി മിത്തൽ (ഉരുക്ക് വ്യവസായി) ലോക റാങ്ക് 62 1850 കോടി ഡോളർ 4 – ശിവ് നാടാർ ലോക റാങ്ക് 98 1460 കോടി ഡോളർ 5 – ദിലീപ് ശംല്‌വി റാങ്ക് 115 1280 കോടി ഡോളർ

Vijay-Shekhar-Sharma വിജയ് ശേഖർ ശർമ

∙ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നൻ വിജയ് ശേഖർ ശർമ പേയ്ടിഎം സ്ഥാപകൻ ലോക റാങ്ക് 1394 ആസ്തി 170 കോടി ഡോളർ (11050 കോടി രൂപ) യോഗാ ഗുരു ബാബാ രാംദേവ് നയിക്കുന്ന ‘പതഞ്ജലി’യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആചാര്യ ബാലകൃഷ്ണയ്ക്ക് 630 കോടി ഡോളർ ആസ്തി കണക്കാക്കുന്നു. ലോക റാങ്ക് 274.

Savithri-Jindal സാവിത്രി ജിൻഡൽ

ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതകൾ

1. സാവിത്രി ജിൻഡൽ (ഉരുക്ക് വ്യവസായി) 880 കോടി ഡോളർ ‍റാങ്ക് 176 2. കിരൺ മജുംദാർ ഷാ (ഔഷധ വ്യവസായി, ബയോകോൺ) റാങ്ക് 629 360 കോടി ഡോളർ 3. സ്മിത കൃഷ്ണ ഗോദ്റെജ് (റാങ്ക് 822) 290 കോടി ഡോളർ (ഗോദ്റെജ് ഗ്രൂപ്പ്)

MA-Yusuf-Ali

കേരളത്തിലെ ഏറ്റവും സമ്പന്നർ

1. യൂസഫലി (ലുലു ഗ്രൂപ്പ്) 500 കോടി ഡോളർ (32,500 കോടി രൂപ) റാങ്ക് 388

2. രവി പിള്ള (ആർപി) 390 കോടി ഡോളർ (25,300 കോടി രൂപ) റാങ്ക് 572

3. സണ്ണി വർക്കി (ജെംസ് സ്കൂൾ) 240 കോടി ഡോളർ (15,600 കോടി രൂപ) റാങ്ക് 1020

4. ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ് സ്ഥാപകൻ) 180 കോടി ഡോളർ (11700 കോടി രൂപ) റാങ്ക് 1339

5. പിഎൻസി മേനോൻ (ശോഭാ ഗ്രൂപ്പ്) 150 കോടി ഡോളർ (9700 കോടി രൂപ) റാങ്ക് 1561

6. ജോയ് ആലുക്കാസ്, 150 കോടി ഡോളർ

7. ഷംസീർ വയലിൽ, 150 കോടി ഡോളർ

8. ടി.എസ്. കല്യാണരാമൻ, 140 കോടി ഡോളർ (9100 കോടി രൂപ) റാങ്ക് 1650

9. എസ്.ഡി. ഷിബുലാൽ, 120 കോടി ഡോളർ (7800 കോടി രൂപ)

10. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, 120 കോടി ഡോളർ (റാങ്ക് 1867)

Donald Trump

ട്രംപിന് ഇടിവ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വർഷം 544 ആയിരുന്നു റാങ്ക്. ഇക്കുറി 222 സ്ഥാനം താഴ്ന്ന് 766 ആയി. 310 കോടി ഡോളറാണ് ആസ്തി. മുൻ കൊല്ലത്തെക്കാൾ 40 ലക്ഷം ഡോളറിന്റെ കുറവ്. വൻ കെട്ടിട സമുച്ചയങ്ങളുടെ ഉടമയായ ട്രംപിന്റെ ആസ്തിമൂല്യം കുറയാൻ കാരണം മേഖലയിലെ റിയൽഎസ്റ്റേറ്റ് ബിസിനസിലുണ്ടായ ഇടിവാണ്.

Nirav-Modi-1

നീരവ് മോദി പുറത്ത്

വായ്പ തട്ടിപ്പു കേസ് പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി പട്ടികയിൽനിന്നു പുറത്ത്. കഴിഞ്ഞ വർഷം 180 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന നീരവ് ഇക്കുറി വിവാദത്തിൽപ്പെട്ടതോടെ സ്ഥാനം പോയി. ഫെബ്രുവരിയിലെ ആസ്തി മൂല്യം കണക്കിലെടുത്താണു പട്ടിക.