Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാശുവാരി സൽമാൻ; ഫോബ്സ് പട്ടികയിൽ മോഹൻലാലും ദുൽഖറും

salman-mohanlal-dulquer

മുംബൈ∙ ഏറ്റവും കൂടുതൽ പണം വാരുന്ന ഇന്ത്യൻ താരം സൽമാൻ ഖാൻ. ഫോബ്സ് മാഗസിന്റെ വാ‍ർഷിക പട്ടികയിലാണു സൽമാൻ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഷാറുഖ് ഖാനാണു രണ്ടാമൻ. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‍ലി മൂന്നാമത്. മലയാളത്തിൽനിന്ന് മോഹൻലാലും (73), ദുൽഖർ സൽമാനും (79) ആദ്യനൂറിലുണ്ട്.

2016 ഒക്ടോബർ ഒന്നു മുതൽ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള വരുമാനം കണക്കാക്കിയാണു പട്ടിക തയാറാക്കിയിട്ടുള്ളത്. സ്ഥാനവും വരുമാനവും (കോടി രൂപയിൽ) ആദ്യ അഞ്ച് 1. സൽമാൻ ഖാൻ – 232.83 2. ഷാറുഖ് ഖാൻ – 170.5 3. വിരാട് കോഹ്‍ലി – 100.72 4. അക്ഷയ് കുമാർ – 98.25 5. സച്ചിൻ തെൻഡുൽക്കർ – 82.50 ആദ്യ വനിത 7. പ്രിയങ്ക ചോപ്ര – 68 മലയാളികൾ 73. മോഹൻ ലാൽ – 11.03 79. ദുൽഖർ സൽമാൻ – 9.28

related stories