ജനവിധി എതിരെന്ന് കോൺഗ്രസ് മനസ്സിലാക്കണം: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി∙ കർണാടകയിലെ ജനവിധി കോൺഗ്രസിനെതിരാണെന്നു നിയമമന്ത്രി രവിശങ്കർ പ്രസാദ്. അതു മാനിക്കാതെ ജനപ്രിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാനരഹിത പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽനിന്നു പിന്തിരിയണമെന്ന് അദ്ദേഹം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കു പ്രധാനമന്ത്രി ചുക്കാൻപിടിക്കുന്നുവെന്നു സിദ്ധരാമയ്യ നടത്തുന്ന ആക്ഷേപം നിന്ദനീയമാണ്. മത്സരിച്ച രണ്ടു സീറ്റുകളി‍ൽ ഒരെണ്ണത്തിൽ മുഖ്യമന്ത്രി ദയനീയമായി തോറ്റു. രണ്ടാമത്തേതിൽ കഷ്ടിച്ചു കടന്നുകൂടി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ 16 പേർ പരാജയപ്പെട്ടു. ജനവിധിയെന്തെന്ന കാര്യത്തിൽ സംശയത്തിന് അവകാശമില്ല – രവിശങ്കർ പ്രസാദ് പറഞ്ഞു.