Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിപതി അല്ലാത്ത എംഎൽഎമാർ നാലുപേർ മാത്രം

indian currency

ബെംഗളൂരു ∙ കർണാടക നിയമസഭയിലെ 97 ശതമാനം എംഎൽഎമാരും കോടിപതികൾ. 221 എംഎൽഎമാരിൽ നാലുപേരൊഴികെ എല്ലാവരും കോടിപതികൾ. അതിൽതന്നെ 10 കോടി രൂപയ്ക്കു മുകളിൽ ആസ്തിയുള്ള 111 പേരുണ്ട്. അതായത് പകുതി എംഎൽഎമാരും 10 കോടിക്കു മുകളിൽ ആസ്തിയുള്ളവർ. അഞ്ചു കോടിക്കും പത്തു കോടിക്കും ഇടയിൽ ആസ്തിയുള്ളത് 49 പേർക്ക്. 57 എംഎൽഎമാർ ഒരുകോടിക്കും അഞ്ചുകോടിക്കും ഇടയ്ക്കു സ്വത്തുള്ളവരാണ്. ഒരു കോടിക്കു താഴെ സമ്പത്തുള്ള എംഎൽഎമാർ നാലു പേരെയുള്ളൂ. 221* എംഎൽഎമാരുടെ ശരാശരി ആസ്തി 34.59 കോടി രൂപയാണ്. (*എച്ച്.ഡി.കുമാരസ്വാമി രണ്ടുമണ്ഡലങ്ങളിൽ ജയിച്ചതിനാൽ 221 പേരാണ് എംഎൽഎമാരായത്. ആകെ 224 സീറ്റുകളാണുള്ളതെങ്കിലും രണ്ടിടത്ത് വോട്ടെടുപ്പു നടന്നിട്ടില്ല)

അതിസമ്പന്നർ

 എം.നാഗരാജു (കോൺഗ്രസ്) –     ഹോസ്കോട്ട് – 1,015 കോടി രൂപ 

 ഡി.കെ. ശിവകുമാർ (കോൺഗ്രസ്) –    കനക്പുര – 840 കോടി രൂപ ‌

 ബി.എസ്. സുരേഷ് (കോൺഗ്രസ്) –     ഹെബ്ബാൾ – 416 കോടി രൂപ 

ആസ്തി കുറഞ്ഞവർ

 എസ്.എ.രാമദാസ് (ബിജെപി) –     കൃഷ്ണരാജ – 36 ലക്ഷം രൂപ 

 എ.എസ്.രവീന്ദ്ര (ജെഡിഎസ്) –     ശ്രീരംഗപട്ടണം– 68 ലക്ഷം രൂപ

 എൻ.മഹേഷ് (ബിഎസ്പി) –     കൊല്ലെഗൽ – 75 ലക്ഷം രൂപ

related stories