അമ്മയെ കാണാൻ യോഗ ഉപേക്ഷിച്ച് പ്രധാനമന്ത്രി

ഗാന്ധിനഗർ∙ വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർച്ചെ മുറതെറ്റാതെ നടത്താറുള്ള യോഗ ഉപേക്ഷിച്ച് റയ്സാൻ ഗ്രാമത്തിൽ താമസിക്കുന്ന അമ്മ ഹീരാബെന്നിനെ കാണാനെത്തി. അമ്മയെ കണ്ടുവെന്നും ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അമ്മയുമൊത്തു പങ്കിട്ട സമയം സന്തോഷകരമായിരുന്നുവെന്നും അദ്ദേഹം എഴുതി. 97 വയസ്സുള്ള ഹീരാബെൻ, മോദിയുടെ ഇളയ സഹോദരൻ പങ്കജുമൊത്താണ് താമസിക്കുന്നത്.