നാഥുലാ ചുരം വഴി കൈലാസ യാത്ര ഉപേക്ഷിച്ചു

ന്യൂഡൽഹി∙ ചൈന അനുവാദം നൽകാത്തതിനെത്തുടർന്ന് നാഥുല ചുരം വഴി കൈലാസ് മാനസസരോവറിലേക്കുള്ള തീർഥാടനയാത്ര ഇന്ത്യ ഉപേക്ഷിച്ചു. സിക്കിമിൽ അതിർത്തി പ്രദേശത്ത് ചൈന റോഡു നിർമിക്കുകയും അവരുടെ സൈന്യം ഇന്ത്യയുടെ ഭാഗത്തേക്കു കടന്നു കയറുകയും ചെയ്തതിനെത്തുടർന്ന് ഇന്ത്യ പ്രതിഷേധിച്ചതോടെയാണ് ചൈന യാത്രികർക്ക് അനുമതി നിഷേധിച്ചത്.

എന്നാൽ ലിപുലേഖ് ചുരം വഴി തീർഥാടകരെ അനുവദിക്കുന്നുണ്ട്. നാഥുല ചുരം വഴി 350 പേരാണ് ഇക്കൊല്ലം തീർഥാടനത്തിന് പോകാനിരുന്നത്. ഇവരിൽ ആദ്യത്തെ 47 പേരുടെ സംഘം നാഥുലയിൽ എത്തിയപ്പോൾ തടയുകയായിരുന്നു.