26 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി ∙ 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി തേടിയ യുവതിക്ക് അനുകൂല വിധി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന് ഇവർ ഹർജി നൽകിയത്.

ഗർഭസ്ഥശിശുവിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്നും സങ്കീർണ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയ മെഡിക്കൽ ബോർഡ് റിപ്പോർട്ട് പരിഗണിച്ചാണു കൊൽക്കത്തയിലെ ആശുപത്രിയിൽ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. സാധാരണനിലയിൽ, 20 ആഴ്ച കഴിഞ്ഞാൽ ഗർഭം അലസിപ്പിക്കാൻ അനുവാദമില്ല.