തീർഥാടകരുടെ ബസ് മറിഞ്ഞ് 9 മരണം

ജയ്പുർ ∙ ബസ് മറിഞ്ഞ് ആറു സ്ത്രീകൾ അടക്കം ഒൻപതു തീർഥാടകർ മരിച്ചു. 22 പേർക്കു പരുക്കേറ്റു. ഗുജറാത്തിൽനിന്നു തീർഥാടകരുമായെത്തിയ ബസാണ് ഉദയ്പുരിനു 10 കിലോമീറ്റർ അകലെ നേലാഗാവിൽ മറിഞ്ഞത്.

പുഷ്കർ, ഹരിദ്വാർ അടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കു 16 ദിവസത്തെ യാത്രയ്ക്കു പുറപ്പെട്ട സംഘമാണു വാഹനത്തിലുണ്ടായിരുന്നത്.