Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് കുട്ടികൾക്ക് പരുക്ക്

bus-accident അപകടത്തിൽപെട്ട ബസ്

തിരുവനന്തപുരം∙ വിഴിഞ്ഞം ചൊവ്വരയിൽ സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞു. നിരവധി കുട്ടികൾക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയിലെത്തിച്ചു. പട്ടം താണുപിള്ള മെമ്മോറിയൽ സ്കൂളിലെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്.

Read In English

രാവിലെ എട്ടോടെ സ്കൂളിലേക്കു പോകുമ്പോൾ ചൊവ്വര കാവുനട റോഡിൽ വച്ചായിരുന്നു അപകടം. റോ‍ഡരികിലെ മണ്ണിടിഞ്ഞതിനെ തുടർന്നാണു ബസ് അപകടത്തിൽപെട്ടതെന്നാണു സൂചന. ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞ സ്ഥിതിയിലാണ്.