നാഗാലാൻഡിൽ ഗവർണർക്കെതിരെ ‘ബീഫ് പാർട്ടി’

കൊഹിമ ∙ നാഗാലാൻഡ് ഗവർണർ പി.ബി.ആചാര്യ ബിജെപിക്കു വേണ്ടി നടത്തിയ ‘രാഷ്ട്രീയ അട്ടിമറി’യിൽ അതൃപ്തിയും പ്രതിഷേധവും അറിയിക്കാനായി നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) യുവജനവിഭാഗം ബീഫ് പാർട്ടി നടത്തി. സ്ത്രീകളുൾപ്പെടെ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.

‘അങ്ങ് ദിവസങ്ങളായി ജനാധിപത്യ മര്യാദകളെ കശാപ്പു ചെയ്തു ബിജെപിക്കു രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി തിരക്കിട്ട പ്രവർത്തനത്തിലായിരുന്നല്ലോ’ എന്നു തുടങ്ങുന്ന തുറന്ന കത്തിൽ, ആചാര്യ ‘തരംതാണ രാഷ്ട്രീയക്കളി’ നടത്തിയതായി എൻപിഎഫ് ആരോപിച്ചു. മുൻമുഖ്യമന്ത്രി ടി.ആർ.സെലിയാങ് വീണ്ടും അധികാരത്തിലെത്തിയതാണു പ്രതിഷേധത്തിന് ഇടയാക്കിയത്.