Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിനും ഭാര്യയ്ക്കും എച്ച്1എൻ1

Aamir and Kiran ആമിറും കിരണും (ഫയൽ ചിത്രം).

മുംബൈ ∙ നടൻ ആമിർ ഖാനും ഭാര്യ കിരൺ റാവുവിനും എച്ച്1എൻ1 പനി. പുണെയിൽ ഞായറാഴ്ച പാനി ഫൗണ്ടേഷൻ സന്നദ്ധ സംഘടനയുടെ പരിപാടിയിൽ എത്താതെ വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചപ്പോഴാണു നടൻ പനിബാധയെക്കുറിച്ചു പറഞ്ഞത്. വീട്ടിൽതന്നെയാണ് ചികിൽസ‌. 

പുണെയിൽ പരിപാടിയിൽ ആമിറിനു പകരം ഷാറുഖ് ഖാൻ പങ്കെടുത്തു. തനിക്കു പകരം മുഖ്യാതിഥിയായി പങ്കെടുക്കാമോയെന്ന് ഷാറുഖിനോട് ആമിർ ആഭ്യർഥിച്ച പ്രകാരമാണിത്.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനി, വ്യവസായി രാഹുൽ ബജാജ് എന്നിവരും ചടങ്ങിനെത്തി. മഹാരാഷ്ട്രയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങുന്ന പാനി ഫൗണ്ടേഷന്റെ സ്ഥാപകരാണ് ആമിറും കിരണും.