Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിനെ ‘പുറത്താക്കി’ ചൈനീസ് സർവകലാശാല

aamir-khan-bachchan

ബെയ്ജിങ് ∙ പുതിയ സിനിമ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ ചൈനയിൽ ഹിറ്റാക്കാനെത്തിയ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ ഗ്വാങ്ദോങ് സർവകലാശാലയിൽ നടത്താനിരുന്ന പരിപാടി മുടങ്ങി. ക്യാംപസിൽ നടത്താനിരുന്ന പ്രചാരണ പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന കാരണത്താലാണു മുടങ്ങിയത്. താരത്തെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്ന വിദ്യാർഥികൾ നിരാശരായി മടങ്ങി.

മുൻകൂട്ടി അനുവാദം ചോദിക്കാതിരുന്ന സംഘാടകർക്കെതിരെ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. ചൈനയിലെ തിയറ്ററുകളിൽ അടുത്തയാഴ്ചയാണു ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ റിലീസിനെത്തുന്നത്. പടത്തിനു ബോളിവുഡിൽ മോശം പ്രതികരണമായിരുന്നു.  ഇതിനു മു‍ൻപിറങ്ങിയ ആമിർ ചിത്രം ദംഗൽ ചൈനയിൽ സൂപ്പർഹിറ്റായിരുന്നു.