കൊതുക് ഹർജി; ദൈവത്തിനേ കഴിയൂ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ കൊതുകു പരത്തുന്ന രോഗങ്ങൾ തടയാൻ രാജ്യത്തു കൊതുകുകളെ ‘നിലയ്ക്കു നിർത്താനുള്ള’ മാർഗനിർദേശം നൽകണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി. ദൈവത്തെക്കൊണ്ടുമാത്രം സാധിക്കുന്ന കാര്യമാണു ഹർജിക്കാരൻ ആവശ്യപ്പെടുന്നതെന്നും തങ്ങൾ ദൈവങ്ങളല്ലെന്നും സുപ്രീം കോടതിയുടെ മറുപടി. മദൻ ബി.ലോക്കൂർ, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ചാണു നിലപാടു വ്യക്തമാക്കിയത്. വീടുതോറും കയറിയിറങ്ങി കൊതുകിനെ നശിപ്പിക്കണമെന്നു പറയാൻ കോടതിക്കാവില്ല. ഹർജി സമർപ്പിക്കാൻ ഒരു രീതിയുണ്ടെന്നും ബെഞ്ച് പറഞ്ഞു.