ബ്ളൂ വെയ്ൽ: വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ഒട്ടേറെ ആത്മഹത്യകൾക്കിടയാക്കിയ ബ്ളൂ വെയ്ൽ ഗെയിം ഉൾപ്പെടെയുള്ള അപകടകരമായ വെർച്വൽ കളികൾ തടയുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകി.

ഇത്തരം സൈറ്റുകൾ വിലക്കുക, വിദേശ നെറ്റ്‌വർക്കുകളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന കേന്ദ്രങ്ങളിൽ ഇവ തടയുക, ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതിനു നെറ്റ്‌വർക്ക്, ഇന്റർനെറ്റ്, വെബ് ഹോസ്റ്റിങ് സേവനം നൽകുന്നവർക്കു നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഭിഭാഷകയായ സ്നേഹ കലിത നൽകിയ ഹർജിയിലാണു കോടതി നിർദേശം. 27ന് അകം സർക്കാർ മറുപടി നൽകണം. സമാന പരാതികൾ ഹൈക്കോടതികൾ ഇനി പരിഗണിക്കുന്നതും വിലക്കിയിട്ടുണ്ട്.