Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിയുടെ മരണം: ബ്ലൂവെയ്‌ൽ ഗെയിം ബന്ധം സംശയിച്ച് പൊലീസ്

blue-whale-game Representational Image

ബെംഗളൂരു ∙ തടാകത്തിൽ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നിൽ ബ്ലൂവെയ്‌ൽ ഗെയിം ചാലഞ്ചിനു ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു. ദൂരവാണി നഗർ ഐടിഐ വിദ്യാമന്ദിർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും എൻ.വി.പ്രേംനഗറിന്റെ മകനുമായ യശ്വന്ത് സായിയെ 24 മുതലാണു കാണാതായത്. ഉഡുപ്പിയിലേക്കു പോകുകയാണെന്നു ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് കണ്ടെടുത്തതായി രക്ഷിതാക്കൾ മഹാദേവപുര പൊലീസിൽ നൽകിയ പരാതിയിലുണ്ട്. 

ബുധനാഴ്ച വൈകിട്ട് ഗുരുവായനക്കെരെ തടാകക്കരയിൽ സ്കൂൾബാഗും ഷൂസും ഐഡി കാർഡും കണ്ടതിനെ തുടർന്ന് അഗ്നിശമനസേനാ വിഭാഗവും പൊലീസും നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെടുത്തത്. ബെംഗളൂരുവിൽനിന്നു ധർമസ്ഥല വരെ ബസിൽ യാത്ര ചെയ്തതിന്റെ ടിക്കറ്റും ബാഗിൽനിന്നു പൊലീസിനു ലഭിച്ചു.