Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലൂ വെയ്ൽ: മുന്നറിയിപ്പുമായി സുപ്രീം കോടതി

blue-whale-game Representational Image

ന്യൂ‍ഡൽഹി ∙ ബ്ലൂ വെയ്ൽ പോലെയുള്ള അപകടകരമായ വെർച്വൽ കളികളെക്കുറിച്ചു സ്കൂൾ കുട്ടികളെ ബോധവൽക്കരിക്കണമെന്നു സംസ്ഥാന സർക്കാരുകൾക്കു സുപ്രീം കോടതി നിർദേശം. കുട്ടികളെ ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു പഠിപ്പിക്കുകയും ഇത്തരം കളികളുടെ അപകടങ്ങളെക്കുറിച്ചു ബോധവൽക്കരിക്കുകയും വേണം. ഇതിനു നടപടികളെടുക്കാൻ ചീഫ് സെക്രട്ടറിമാർക്കു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

അപകടകരമായ വെർച്വൽ കളികളെക്കുറിച്ച് എല്ലാ സ്കൂളുകൾക്കും അറിയിപ്പു നൽകാൻ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തോടും നിർദേശിച്ചു. ബ്ലൂ വെയ്ൽ കളിച്ച് ആത്മഹത്യചെയ്ത സംഭവങ്ങളെക്കുറിച്ചു പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടും കോടതി പരിഗണിച്ചു. ബ്ലൂ വെയ്‌ലിനെതിരെ പത്തു മിനിറ്റ് നീളുന്ന ടിവി പരിപാടി തയാറാക്കാൻ കഴിഞ്ഞ ഒക്ടോബർ 27നു കോടതി നിർദേശിച്ചിരുന്നു.