Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ്: കേന്ദ്ര സർക്കാർ നിയമനിർമാണത്തിന്

Muslim Lady

ന്യൂഡൽഹി ∙ മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നിയമനിർമാണത്തിനു കേന്ദ്ര സർക്കാർ മന്ത്രിതല സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി ഉത്തരവുണ്ടായതിനുശേഷവും മുത്തലാഖ് നടക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നീക്കം.

മുത്തലാഖ് കുറ്റകൃത്യമാക്കുന്ന തരത്തിൽ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന തരത്തിലാകും നിയമനിർമാണം. നിലവിൽ മുത്തലാഖിനെതിരെ ശിക്ഷാ വ്യവസ്ഥകളില്ല. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ ബിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു മന്ത്രിതല സമിതി രൂപീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണു മുത്തലാഖ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി സുപ്രീം കോടതി വിധിച്ചത്.

related stories