Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെവാനിക്ക് അരുന്ധതിയുടെ മൂന്നു ലക്ഷം

jignesh-arundhati

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ദലിത് നേതാവ് ജിഗ്നേഷ് മെവാനിക്ക് എഴുത്തുകാരി അരുന്ധതി റോയിയുടെ ഒരു കൈ സഹായം. പ്രചാരണച്ചെലവിനു മൂന്നുലക്ഷം രൂപയാണ് അരുന്ധതി സംഭാവന ചെയ്തത്. തിരഞ്ഞെടുപ്പു ചെലവിനു ജനങ്ങളിൽനിന്നു പണം സ്വീകരിക്കുന്ന രീതിയാണു മെവാനി സ്വീകരിച്ചിട്ടുള്ളത്.

വെബ്സൈറ്റ് വഴി 10 ദിവസം കൊണ്ട് ഒൻപതു ലക്ഷം രൂപ സമാഹരിച്ചു. ബനസ്കന്ദ ജില്ലയിലെ വഡഗം സീറ്റിലാണു മെവാനി സ്വതന്ത്രനായി മൽസരിക്കുന്നത്. കോൺഗ്രസ് ഇവിടെ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.