‘യോഗ’ റെക്കോർഡിലേക്ക് ചെന്നൈ സ്വദേശിനി

കവിത റെക്കോർഡിലേക്കുള്ള യോഗപ്രകടനത്തിൽ

ചെന്നൈ∙ അഞ്ചു ദിവസം തുടർച്ചയായി യോഗ ചെയ്തു ചെന്നൈ സ്വദേശിനി കവിത ഭരണിധരൻ ഗിന്നസ്ബുക്ക് റെക്കോർഡിലേക്ക്. 23നു തുടങ്ങിയ യോഗ മാരത്തൺ ഇന്നലെ പുലർച്ചെ രണ്ടു മണിക്ക് നിലവിലെ റെക്കോർഡ് തകർത്തു.

103 മണിക്കൂർ തുടർച്ചയായി യോഗ ചെയ്ത നാസിക് സ്വദേശിനി പ്രദ്‌ന്യ പാട്ടീലിന്റെ റെക്കോർഡാണു പഴങ്കഥയായത്. റെക്കോർഡ് തകർത്തെങ്കിലും നാളെ വൈകിട്ടുവരെ യോഗ തുടരാനാണു കവിതയുടെ  തീരുമാനം.