Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ ദലിത് യുവാവിനെക്കൊണ്ട് ഷൂ നക്കിച്ചെന്ന് ആരോപണം

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ദലിത് യുവാവിനെക്കൊണ്ട് പൊലീസുകാർ ഷൂ നക്കിച്ചെന്ന് ആരോപണം. ഹർഷദ് ജാദവ് (38) എന്നയാളാണു പരാതി നൽകിയത്. 

ഡിസംബർ 28ന് പ്രദേശത്ത് ബഹളമുണ്ടാക്കിയതിന് ഹർഷദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹർഷദിന്റെ ജാതി ചോദിച്ച പൊലീസുകാർ ദലിത് ആണെന്നറിഞ്ഞപ്പോൾ ഷൂ നക്കാൻ ആവശ്യപ്പെടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഹർഷദിന്റെ പരാതിയിൽ  കോൺസ്റ്റബിൾ വിനോദ്ഭായ് ബാബുഭായ്ക്കെതിരെ കേസെടുത്തു. 

related stories