ദേശീയപാതയോര മദ്യവിൽപന: സംസ്ഥാനങ്ങൾക്ക് നോട്ടിസ്

ന്യൂഡൽഹി∙ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപന നിരോധിച്ചുള്ള ഉത്തരവിൽ നിന്നു പഞ്ചായത്തു മേഖലകളെ ഒഴിവാക്കണമെന്ന അസം സർക്കാരിന്റെ ഹർജിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടിസ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. രണ്ട് ആഴ്ചയ്‌ക്കുള്ളിൽ മറുപടി നൽകണം. ഹർജി അടുത്ത മാസം 12നു വീണ്ടും പരിഗണിക്കും.ദേശീയപാതയോര മദ്യവിൽപന: സംസ്ഥാനങ്ങൾക്ക് നോട്ടിസ്