Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരുടെ മദ്യപാനം ഇരട്ടിയിലധികമായി

Liquor

ന്യൂ‍ഡൽഹി∙ ഇന്ത്യയിൽ മദ്യപാനം കൂടിയതായി ലോകാരോഗ്യ സംഘടന. 2005ൽ കുടിച്ചിരുന്നതിന്റെ ഇരട്ടിയാണു 2016ൽ ഇന്ത്യക്കാർ അകത്താക്കിയതെന്നു കണക്കുകൾ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്നവർ യൂറോപ്പിലുള്ളവരാണ്. 

ഇന്ത്യയിൽ 2005ൽ 2.4 ലീറ്റർ ആയിരുന്നു പ്രതിശീർഷ മദ്യഉപഭോഗം. 2010ൽ അതു 4.3 ലീറ്റർ ആയും 2016ൽ 5.7 ലീറ്റർ ആയും ഉയർന്നു. 2025ൽ 2.2 ലീറ്റർ കൂടി കൂടുമെന്നാണു സൂചന. പുരുഷന്മാരുടെ അളവ് 4.2 ലീറ്ററാണെങ്കിൽ സ്ത്രീകളുടേത് 1.5 ലീറ്റർ ആണിപ്പോൾ. 

ലോകത്ത് ഇപ്പോൾ മദ്യപരായിട്ടുള്ളത് 230 കോടി ആളുകളാണ്. ഇതിൽ 15–19 പ്രായത്തി‍ൽ പെടുന്നവർ 26.5 ശതമാനമാണ്. 23.7 കോടി പുരുഷന്മാരും 4.6 കോടി സ്ത്രീകളും മദ്യപാനത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നു. 

മദ്യപാനം മൂലം 2016ൽ മരിച്ചത് 30 ലക്ഷം പേരാണ്. പകർച്ചവ്യാധി, അർബുദം തുടങ്ങിയവ മൂലമുണ്ടാകുന്ന മരണത്തെക്കാൾ കൂടുതലാണിത്. മരിച്ചവരിൽ 75 ശതമാനത്തിലേറെയും പുരുഷന്മാരാണ്. 28% അപകടങ്ങളിലും അക്രമങ്ങളിലുമാണു മരിച്ചത്. 21% ആമാശയ രോഗങ്ങളാലും 19% ഹൃദയധമനികളിലെ തകരാർ മൂലവും മരിച്ചു.

കുടിച്ചു മരിക്കല്ലേ

∙ 2016ൽ മദ്യപാനംമൂലം ലോകമാകെ മരിച്ചത് 30 ലക്ഷം പേർ

∙ മരിച്ചവരിൽ നാലിൽ മൂന്നും പുരുഷന്മാർ

∙ ഇന്ത്യക്കാരുടെ മദ്യഉപഭോഗം 10 വർഷത്തിനിടെ ഇരട്ടിയായി

∙ 2005ൽ പ്രതിശീർഷ ഉപഭോഗം 2.4 ലീറ്റർ, 2016ൽ 5.7 ലീറ്റർ