എൻജെഎസി ആക്ട് പുനഃപരിശോധിക്കാൻ തിടുക്കമില്ല: കോടതി

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനു ദേശീയ കമ്മിഷൻ രൂപീകരിക്കാനുള്ള നിയമം (എൻജെഎസി ആക്ട് 2014) റദ്ദാക്കി കൊളീജിയം സംവിധാനം തിരികെ കൊണ്ടുവന്ന നടപടി പുനഃപരിശോധിക്കണമെന്ന ഹർജി ഉടൻ പരിഗണിക്കേണ്ടതില്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്.

അതിലും അടിയന്തര പ്രാധാന്യമുള്ള ഒട്ടേറെ കേസുകൾ കോടതിയുടെ മുന്നിലുണ്ടെന്നും യുക്തമായ സമയത്തു പുനഃപരിശോധനയാവാമെന്നും കോടതി വ്യക്തമാക്കി. നാഷനൽ ലോയേഴ്സ് ക്യാംപെയ്ൻ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കാര്യം അഭിഭാഷകനായ മാത്യൂസ് ജെ.നെടുംപാറ ശ്രദ്ധയിൽപെടുത്തിയപ്പോഴാണു കോടതി ഇക്കാര്യം അറിയിച്ചത്.