Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിണാമസിദ്ധാന്ത വിവാദം: വായടയ്ക്കാൻ സഹമന്ത്രിയോട് ജാവഡേക്കർ

prakash-javadekar പ്രകാശ് ജാവഡേക്കർ

ന്യൂഡൽഹി∙ ഡാർവിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാൻ സെമിനാർ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും സഹമന്ത്രിക്കു മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കറുടെ താക്കീത്.

കുരങ്ങ് മനുഷ്യനായി മാറിയതായി പുരാണത്തിൽ പരാമർശമില്ലെന്നും ഡാർവിന്റെ പരിണാമസിദ്ധാന്തം പാഠ്യവിഷയമാക്കരുതെന്നുമുള്ള മാനവശേഷി വികസന സഹമന്ത്രി സത്യപാൽ സിങ്ങിന്റെ പരാമർശം വിവാദമായതോടെയാണു ജാവഡേക്കർ ഇദ്ദേഹത്തെ നേരിൽക്കണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

related stories