Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രമന്ത്രിയുടെ അകമ്പടിവാഹനത്തിൽ ഇടിച്ച കാറും ഡ്രൈവറും കസ്റ്റഡിയിൽ

പന്തളം ∙ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ പൊലീസ് അകമ്പടിവാഹനത്തിൽ ഇടിച്ചുകയറി. വാഹനം ഒടിച്ചിരുന്ന ആളെയും വാഹനവും പൊലീസ് കസ്റ്റഡിഡിയിൽ എടുത്തു. ഇന്നലെ 3.45ന് എംസി റോഡിൽ കുളനടയ്ക്കു സമീപമായിരുന്നു അപകടം.

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ബിജെപി സ്ഥാനാർഥി പി.ശ്രീധരൻപിള്ളയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ. മന്ത്രിക്ക് അകമ്പടി പോയ പന്തളം പൊലീസ് സ്റ്റേഷനിലെ ജീപ്പിലാണ് കാർ ഇടിച്ചത്. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. കാർ ഓടിച്ചിരുന്ന ചെരിക്കൽ ചെറുമല പാലനിൽക്കുന്നതിൽ വടക്കേതിൽ ലെനിൻ മുരളിയെ (24) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

related stories