ജഡ്ജിമാരുടെ ശമ്പളത്തിൽ രണ്ടിരട്ടിയോളം വർധന

ന്യൂഡൽഹി ∙ പാർലമെന്റ് പാസാക്കിയ ബില്ലിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് പച്ചക്കൊടി കാട്ടുന്നതോടെ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം രണ്ടിരട്ടിയോളമാകും. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മാസ ശമ്പളം ഇനി 2.80 ലക്ഷമാകും. നേരത്തേ അത് ഒരു ലക്ഷമായിരുന്നു.

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെയും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമാരുടെയും ശമ്പളം 90,000 രൂപയിൽനിന്ന് രണ്ടരലക്ഷം രൂപയാകും. ഇപ്പോൾ 80,000 രൂപ മാസശമ്പളം വാങ്ങുന്ന ഹൈക്കോടതി ജഡ്ജിമാർക്ക് ഇനി മാസശമ്പളമായി രണ്ടേകാൽ ലക്ഷം രൂപ ലഭിക്കും.

2016 ജനുവരി ഒന്നുമുതലുള്ള മുൻകാലപ്രാബല്യത്തോടെയാണു ശമ്പള വർധന. വീട്ടുവാടക അലവൻസിലും വർധനയുണ്ട്.